രണ്ടാംഘട്ട വാക്‌സിനേഷന്‍ നാളെ മുതല്‍; സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപ

ശ്രീനു എസ്| Last Modified ഞായര്‍, 28 ഫെബ്രുവരി 2021 (13:56 IST)
രാജ്യത്ത് രണ്ടാംഘട്ട വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ്. ഇതില്‍ 150 രൂപ വാക്‌സിനും 100രൂപ സര്‍വീസ് ചാര്‍ജുമാണ്. രണ്ടാം ഘട്ട വാക്‌സിനേഷന്‍ നടക്കുന്നത് 10000 സര്‍ക്കാര്‍ ആശുപത്രികളിലും 20000സ്വകാര്യ ആശുപത്രികളിലുമാണ്.

രാജ്യത്ത് എല്ലായിടത്തും വാക്‌സിന് ഒരേനിരക്കായിരിക്കും. അതേസമയം കേരളത്തില്‍ വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :