കോട്ടയം ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 1580348 പേര്‍; കൂടുതല്‍ വോട്ടര്‍മാരുളളത് പൂഞ്ഞാറില്‍

ശ്രീനു എസ്| Last Modified ഞായര്‍, 28 ഫെബ്രുവരി 2021 (13:19 IST)
കോട്ടയം ജില്ലയില്‍ ഇന്നലെ വരെയുള്ള കണക്കു പ്രകാരം ആകെ 1580348 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 771772 പേര്‍ പുരുഷന്‍മാരും 808566 പേര്‍ സ്ത്രീകളുമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട പത്തു വോട്ടുര്‍മാരുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്ന നടപടികള്‍ ഇപ്പോഴും പുരോഗമിക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരുടെ എണ്ണം ഇനിയും വര്‍ധിക്കും.

നിലവിലെ കണക്കുപ്രകാരം ആകെ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും ഏറ്റവും കൂടുതലുള്ളത് പൂഞ്ഞാറിലും കുറവ് കോട്ടയത്തുമാണ്. കടുത്തുരുത്തി നിയോജക മണ്ഡലത്തിലാണ് സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ളത്. കുറവ് വൈക്കത്താണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :