തിരുവനന്തപുരം ജില്ലയില്‍ കനത്ത ചൂട്, ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ശ്രീനു എസ്| Last Modified ഞായര്‍, 28 ഫെബ്രുവരി 2021 (12:00 IST)
തിരുവനന്തപുരം: ജില്ലയില്‍ കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു അറിയിച്ചു. കനത്ത ചൂടില്‍ സൂര്യതാപം, സൂര്യാഘാതം എന്നിവയുണ്ടാകാനിടയുണ്ട്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയുള്ള വെയില്‍ നേരിട്ട് കൊള്ളുന്നത് പൂര്‍ണമായും ഒഴിവാക്കണം.

നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപയോഗിക്കാം. ജോലി സമയത്ത് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കാത്തവിധം ശരീരം മൂടുന്ന രീതിയിലുള്ളഇളം നിറത്തിലുള്ള വസ്ത്രംധരിക്കണം. വെയിലത്ത്പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെയും പ്രായമായവരെയുംഇരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :