1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Todays Chanakya Exit Poll 2026

Exit Poll 2026: എൽഡിഎഫ് അധികാരത്തിലെത്താനും സാധ്യത; ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ

40 ശതമാനം വോട്ടുമായി 69 മുതൽ 78 വരെ സീറ്റുകൾ യുഡിഎഫ് നേടിയേക്കുമെന്നാണ് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ

Local Body Election 2025 Kerala Declared, Local Body Election 2025 Kerala, Kerala Election 2025, Local Body Election 2025 Kerala Live Updates, തദ്ദേശ തിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് 2025, കേരള തിരഞ്ഞെടുപ്പ്‌
Exit Poll 2026: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ. ബിജെപി വൻ നേട്ടമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോളിൽ പറയുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം ആണെങ്കിലും യുഡിഎഫിനു നേരിയ മുൻതൂക്കവും ഈ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. 
 
40 ശതമാനം വോട്ടുമായി 69 മുതൽ 78 വരെ സീറ്റുകൾ യുഡിഎഫ് നേടിയേക്കുമെന്നാണ് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ. 64 മുതൽ 73 വരെ സീറ്റുകൾ എൽഡിഎഫ് നേടിയേക്കാം. വോട്ടുവിഹിതം 38 ശതമാനമായിരിക്കുമെന്നും ഇവർ പ്രവചിക്കുന്നു. എൽഡിഎഫിനു ഭരണത്തുടർച്ച ലഭിക്കാൻ സാധ്യതയുണ്ടെന്ന് പ്രവചിച്ച ഏക എക്‌സിറ്റ് പോൾ കൂടിയാണ് ടുഡേയ്‌സ് ചാണക്യയുടേത്. 
 
എൻഡിഎ 20 ശതമാനം വോട്ട് നേടുമെന്നും ഏഴ് മുതൽ 11 വരെ സീറ്റുകൾ ലഭിക്കുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. 
 
അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന സഖ്യത്തിനു വൻ വിജയമാണ് ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നത്. ആകെയുള്ള 126 സീറ്റുകളിൽ 93 മുതൽ 111 സീറ്റുകൾ വരെ നേടാനാണ് സാധ്യത. തമിഴ്‌നാട്ടിൽ ഡിഎംകെ വൻ വിജയം നേടുമെന്നും വിജയ് നേതൃത്വം നൽകുന്ന ടിവികെ നിർണായക ശക്തിയായി മാറുമെന്നും ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ പറയുന്നു. 
About Writer
WEBDUNIA
അടുത്ത ലേഖനം
വാണിജ്യ സിലിണ്ടറിൽ തീവെട്ടിക്കൊള്ള; 993 രൂപ വർധിപ്പിച്ചു, പെട്രോൾ വിലയും കുതിക്കും