അനുബന്ധ വാര്‍ത്തകള്‍
- ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു: മൂന്നുമരണം, നാലുപേര്‍ ഗുരുതരാവസ്ഥയില്‍
- പാലക്കാട് നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടിയില്‍
- ഈ ദിശയില്‍ തലവച്ച് കിടക്കാന്‍ പാടില്ല!
- രണ്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മുംബൈയില്‍ കൊവിഡ് കേസുകള്‍; പുതിയ കേസുകള്‍ 192
- നിങ്ങളുടെ കുടവയര്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും
അന്ത്യോദയ എക്‌സ്പ്രസ്സില്‍ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു
തൃശ്ശൂരില്‍ അന്ത്യോദയ എക്‌സ്പ്രസ്സില്‍ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിന്നും ഹൗറയിലേക്ക് പുറപ്പെട്ട അന്ത്യോദയ എക്‌സ്പ്രസ്സിലാണ് ഒരു കൂട്ടം തൊഴിലാളികള്‍ ടിടിഇയെ ആക്രമിച്ചത്. മര്‍ദ്ദനമേറ്റ ടിടിഇ കുറുപ്പന്‍ ഭാസി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തൊഴിലാളികളില്‍ ഒരാളോട് ടിക്കറ്റ് ചോദിച്ചതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിച്ചത്. അതുകൂടാതെ അക്രമസംഘം ടിടിഇയുടെ പണവും ടിക്കറ്റ് ചെല്ലാനും അടങ്ങിയ ബാഗും മൊബൈല്‍ഫോണും പിടിച്ചെടുത്തെന്നും അധികൃതര്‍ അറിയിച്ചു.