നിങ്ങളുടെ കുടവയര്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (11:42 IST)
കുടവയര്‍ ഒരു ആരോഗ്യപ്രശ്മമാണ്. പോഷകാഹാരങ്ങളുടെ കുറവുകൊണ്ട് കുടവയര്‍ ഉണ്ടാകാം. കുടവയര്‍ കുറയ്ക്കാന്‍ ബദാം കഴിക്കുന്നത് നല്ലൊരു മാര്‍ഗമാണ്. ഇതില്‍ മുഴുവനും പ്രോട്ടീനും ഫൈബറുമാണ്. ഇത് ശരീരത്തിലെ കൊഴുപ്പുകുറയ്ച്ച് അരവണ്ണം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ വയര്‍ നിറഞ്ഞതായി തോന്നിച്ച് അധിക ഭക്ഷണം കഴിക്കാതിരിക്കാനും ബദാം സഹായിക്കും. മറ്റൊരു ഭക്ഷണമാണ് മുട്ട.

പ്രോട്ടീന്‍ അടങ്ങിയ മുട്ട കഴിക്കുന്നത് ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കുന്നു. ദിവസവും രാവിലെ ഒരു മുട്ടകഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നു. ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിച്ച് കൊഴുപ്പിനെ ഉരുക്കി കളയാന്‍ സഹായിക്കുന്ന പാനിയമാണ് ഗ്രീന്‍ ടീ. കൂടാതെ കുടവയര്‍ കുറയ്ക്കാന്‍ തൈരും നല്ലതാണ്. ഇതിലെ പ്രോബയോട്ടിക് കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :