1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur Bus Driver Attack News

തൃശൂരില്‍ ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ മരിച്ചു

Thrissur
തൃശൂരില്‍ ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കണ്ടക്ടറുടെ മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന്‍ ആണ് മരിച്ചത്. ചികിത്സയിലിക്കെയാണ് മരണം. 68 വയസായിരുന്നു. ബസില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ കണ്ടക്ടറാണ് പവിത്രനെ മര്‍ദ്ദിച്ചത്. 
 
ഏപ്രില്‍ രണ്ടിനാണ് പവിത്രനെ ബസ്സില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടത്. കൂടാതെ റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ബസ് കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷിനെ പൊലീസ് അറസ്റ്റുചെയ്തു.
അടുത്ത ലേഖനം
400 സ്ത്രീകളെ ബലാത്സംഗം ചെയ്തയാൾക്ക് വോട്ട് ചെയ്യണമെന്ന് മോദി പറയുന്നു, ജനങ്ങളോട് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി