1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrikkakara By Election 2022

തൃക്കാക്കരയില്‍ വിധിയെഴുത്ത് ഇന്ന്; വോട്ടെടുപ്പ് ആരംഭിച്ചു

Election
തൃക്കാക്കരയില്‍ വിധിയെഴുത്ത് ഇന്ന്. വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് തന്നെ ആരംഭിച്ചു. വൈകുന്നേരം ആറുമണിക്കാണ് വോട്ടിങ് അവസാനിക്കുന്നത്. അതേസമയം സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചെങ്കിലും തൃക്കാക്കരയില്‍ തെളിഞ്ഞ കാലാവസ്ഥയാണ്. മഴയുടെ ലക്ഷണങ്ങള്‍ ഇല്ല. ബൂത്തുകളില്‍ നീണ്ട ക്യൂ ആരംഭിച്ചിട്ടുണ്ട്. 
 
ആദ്യമണിക്കൂറുകളില്‍ വോട്ടു ചെയ്യാനെത്തിയവരില്‍ അധികവും മുതിര്‍ന്ന പൗരന്മാരാണ്. മഴ പെയ്യാതിരുന്നാല്‍ ആദ്യമണിക്കൂറില്‍ നന്നെ മികച്ച പോളിങ് നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം 119മത്തെ ബൂത്തില്‍ പോളിങ് മെഷീന്‍ തകരാറിലായി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത: ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്