തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം; മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 29 മെയ് 2022 (18:00 IST)
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്. നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുമെന്നാണ് സിപിഎമ്മിന്റെ അവകാശവാദം. പിടി തോമസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ ആരാണ് വിജയിക്കുകയെന്ന് മറ്റന്നാള്‍ ആണ് ജനം വിധിയെഴുതുന്നത്. തൃക്കാക്കരയില്‍ പിസി ജോര്‍ജിന്റെ അറസ്റ്റും വ്യാജ അശ്ലീല വീഡിയോയുമാണ് ചര്‍ച്ചയിലുള്ളത്. അതേസമയം തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പിടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസ്. തൃക്കാക്കര പിടി തോമസിന്റേതാണെന്നും അദ്ദേഹം നടപ്പാക്കാന്‍ ബാക്കി വച്ചത് താന്‍ പൂര്‍ത്തികരിക്കുമെന്നും അവര്‍ പറഞ്ഞു. കൂടാതെ അശ്ലീല വീഡിയോ വിവാദത്തില്‍ താന്‍ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യക്കൊപ്പമാണെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :