അനുബന്ധ വാര്‍ത്തകള്‍
- വോട്ടെടുപ്പ്: നാളെ ശമ്പളത്തോടെ അവധി
- ഈ നക്ഷത്രത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ സുന്ദരികളായിരിക്കും
- ചക്രവാതച്ചുഴിയും കാലവര്‍ഷക്കാറ്റും: അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- നയന്‍താരയുടെ കല്യാണത്തിന് ഇനി ദിവസങ്ങള്‍ മാത്രം?സേവ് ദ ഡേറ്റ് വീഡിയോ
- രോമാഞ്ചിഫിക്കേഷന്‍ !ഇന്ത്യന്‍ സിനിമയിലെ 2 ഇതിഹാസങ്ങള്‍ മുന്നില്‍,കഴിഞ്ഞ 2 സീസണുകളിലെ ഒരു മത്സരാര്‍ത്ഥിക്കും കിട്ടാത്ത ഭാഗ്യം, സീരിയല്‍ താരം അശ്വതിയുടെ കുറിപ്പ്
തിരഞ്ഞെടുപ്പ്: തൃക്കാക്കരയില്‍ നാളെ പൊതുഅവധി
തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് തൃക്കാക്കരയില്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തുടങ്ങിയവയ്‌ക്കെല്ലാം നാളെ അവധിയാണ്. തൃക്കാക്കരയില്‍ സമ്മതിദായകരായ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ക്കും അവധി ബാധകമാണ്. ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 83 സര്‍വീസ് വോട്ടുകളാണ് മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് വോട്ടുകള്‍ തിരികെ ലഭിച്ചു. വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ 3 ന് രാവിലെ 7.59 വരെ ലഭിക്കുന്ന തപാല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണുന്നതിനായി പരിഗണിക്കും.