തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമണിമുതല്‍, എക്സിറ്റ് പോളിന് നിരോധനം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 മെയ് 2022 (08:52 IST)
തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് ആറ് വരെ എക്സിറ്റ് പോള്‍ നടത്തുന്നതും എക്സിറ്റ് പോള്‍ ഫലങ്ങള്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചതായി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സര്‍വേ, മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് സര്‍വേ ഉള്‍പ്പെടെയുള്ള യാതൊരു തിരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്ട്രോണിക് മീഡിയയില്‍ 29ന് വൈകുന്നേരം ആറ് മണി മുതല്‍ 31ന് വൈകുന്നേരം ആറ് മണി വരെ പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :