1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thiruvananthapuram mayor sreekumar defeated by bjp

തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയോട് തോറ്റു

KeralaLocalBodyElection
തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയോട് തോറ്റു. കരിക്കകത്ത് മത്സരിച്ച മേയര്‍ ശ്രീകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥി ഡിജി കുമാരനോടാണ് തോറ്റത്. സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗം സൃഷ്ടിക്കുമ്പോഴാണ് മേയറുടെ പരാജയം. കൂടാതെ മേയര്‍ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് കൊണ്ടുവന്ന എസ് പുഷ്പലതയും തോറ്റു. ബിജെപി സ്ഥാനാര്‍ത്ഥി കരമന അജിത്താണ് പുഷ്പലതയെ തോല്‍പ്പിച്ചത്.
 
കഴിഞ്ഞ പ്രാവശ്യം 85വോട്ടിന് ജയിച്ച സ്ഥാനാര്‍ത്ഥി ഇപ്പോള്‍ 184 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. തിരുവനന്തപുരത്ത് എന്‍ഡിഎ കനത്ത പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
തെരഞ്ഞെടുപ്പ് 2020: ബിജെപി കോട്ടയില്‍ മത്സരിച്ച ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ തോറ്റു