അനുബന്ധ വാര്‍ത്തകള്‍
- ഇനി പാടാൻ പറ്റുമോ ഇളയരാജയുടെ പാട്ടുകൾ? കേസിലെ വിധി എങ്ങനെ സ്വാധീനിക്കും ?
- തിരുവല്ലം സ്റ്റേഷനില്‍ മര്‍ദനത്തെത്തുടര്‍ന്ന് ഇറങ്ങിയോടിയ യുവാവിനെ അര്‍ധ നഗ്നനാക്കി പൊതുജനമധ്യത്തില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; തടയാനെത്തിയ ഭാര്യയെ മുട്ട് കാലിന് തൊഴിച്ചു: വീഡിയോ
- ശബരിമലയിൽ സ്ട്രോംഗ് റൂം പരിശോധന പൂർത്തിയായി, 800 ഉരുപ്പടികൾക്ക് കണക്കില്ല
- സിഖ് മതത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കൂ, കോടതി അമേരിക്കക്കാരനായ യുവാവിന് നൽകിയ ശിക്ഷ ഇങ്ങനെ !
- വിവാഹമോചനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം തങ്ങള്‍ക്ക് വീണ്ടും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യവുമായി യുവാവും യുവതിയും; പറ്റില്ലെന്ന് കോടതി
തിരുവല്ലയില്‍ ജാമ്യമെടുക്കാൻ കോടതിയിലെത്തിയത് മദ്യപിച്ച്; പ്രതിക്ക് ജാമ്യം കിട്ടി,ജാമ്യക്കാരൻ അകത്തായി
ചെക്ക് തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന ശ്രീകാന്തിന്റെ സുഹൃത്തിന് ജാമ്യം നിൽക്കാനാണ് ഇരുവരും എത്തിയത്.
തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വെള്ളിയാഴ്ച നാലുമണിയോടെയാണ് സംഭവം. മദ്യലഹരിയിൽ കോടതിയിലെത്തിയ ചെങ്ങന്നൂർ മുളക്കുഴ പടിഞ്ഞാറെ ചെരിവ് പുപ്പംകരമോടിയിൽ ബിജു ചെല്ലപ്പൻ (44) ആണ് റിമാൻഡിലായത്. ബിജുവിന്റെ സുഹൃത്ത് ശ്രീകാന്തിനൊപ്പമാണ് ഇയാൾ കോടതിയിലെത്തിയത്.
ചെക്ക് തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന ശ്രീകാന്തിന്റെ സുഹൃത്തിന് ജാമ്യം നിൽക്കാനാണ് ഇരുവരും എത്തിയത്. ഇരുവരുടെയും ഉറപ്പ് സ്വീകരിച്ച് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. തുടർനടപടികൾക്കിടെ ബിജു മദ്യലഹരിയിലാണെന്ന് കോടതിക്ക് സംശയമായതോടെ പോലീസിനെ വരുത്തി മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ചെന്ന് ബോധ്യമായതോടെ സ്വയം കേസെടുത്ത് മജിസ്ട്രേറ്റ് കെ.എസ്.ബവീന നാഥ് ബിജുവിനെ റിമാൻഡ് ചെയ്യുകയായിരുന്നു.