1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Theft Thakkala Muthalakkurichi

75 പവന്റെ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു

Theft
നാഗര്‍കോവില്‍ : അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് അക്രമികള്‍ 5 പവന്റെ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും കവര്‍ന്നു . കന്യാകുമാരി ജില്ലയിലെ തക്കല മുത്തലക്കുറിച്ചിയിലാണ് സംഭവം.
 
അധ്യാപികയായ ഗ്രീസ് മേരിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആവശ്യ പ്രകാരം പുതുക്കോട്ടയിലെ സ്‌കൂളില്‍ പോയ സമയത്താണ് വീടിന്റെ വാതില്‍ പൊളിച്ചു മോഷണം നടന്നത്.
 
അധ്യാപിക കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍