ആളില്ലാത്ത വീട്ടില്‍ നിന്ന് 3 ലക്ഷവും 40 പവനും കവര്‍ന്നു

എ കെ ജെ അയ്യര്‍| Last Modified ശനി, 31 ജൂലൈ 2021 (19:42 IST)
കൊട്ടാരക്കര: ആളില്ലാത്ത വീട്ടില്‍ നിന്നും 3 ലക്ഷവും 40 പവനും കവര്‍ന്നതായി പോലീസില്‍ പരാതി. കിഴക്കേത്തെരുവില്‍ പറന്‍കാം വീട്ടില്‍ ബാബു സക്കറിയായുടെ വീട്ടിലാണ് മോഷണം നടന്നത്. കൊല്ലം ചെങ്കോട്ട ദേശീയ പാതയ്ക്കരുകിലാണ് വീട്.

ബാബു സ്‌കറിയ ഭാര്യ അനിതയുടെ ചികിത്സയ്ക്കായി പെരുമ്പാവൂരിലായിരുന്നു. ഇവരെ അവിടെ നിന്ന് കൊണ്ടുവരാനായി കാര്‍ എടുക്കാന്‍ ഡ്രൈവര്‍ എത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടതും തുടര്‍ന്നുള്ള അന്വേഷണത്തില്‍ നാല് കിടപ്പുമുറികള്‍, അലമാരകള്‍ എന്നിവ കുത്തിപ്പൊളിച്ച നിലയിലും കണ്ടെത്തിയത്. കഴിഞ്ഞ നാല് ദിവസങ്ങളായി വീട് അടഞ്ഞു കിടക്കുകയായിരുന്നു.

താഴത്തെ കിടപ്പുമുറിയുടെ അലമാരയില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും കളവുപോയത്. കൊട്ടാരക്കര ഡി.വൈ.എസ്.പി ആര്‍.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :