മരണവീട്ടില്‍ നിന്ന് രണ്ടരലക്ഷത്തിന്റെ ജനറേറ്റര്‍ മോഷ്ടിച്ചവര്‍ പിടിയില്‍

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 26 ജൂലൈ 2021 (17:36 IST)
കടുത്തുരുത്തി: മരണവീട്ടില്‍ നിന്ന് രണ്ടരലക്ഷത്തിന്റെ ജനറേറ്റര്‍ മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്നംഗ സംഘം പോലീസ് പിടിയിലായി. മോനിപ്പള്ളി താംപാറക്കുഴി വീട്ടില്‍ ജയിന്‍സ് ബേബി (21), മാഞ്ഞൂര്‍ മേമ്മുറി കളപ്പുര തട്ടേല്‍ ചാക്കോ ജോസ് (20), പാമ്പാടി കൂരോപ്പട കുന്നുംപുറത്ത് നോബി പൈലോ (38) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മേമ്മുറിക്കടുത്തുള്ള മരണവീട്ടില്‍ നിന്നാണ് ഓട്ടോറിക്ഷയില്‍ ജനറേറ്റര്‍ കടത്തിക്കൊണ്ടു പോയത്. ഗൃഹനാഥനാണ് മരിച്ചത്. വിദേശത്തുള്ള മക്കളെ കൊണ്ടുവരാന്‍ ബന്ധുക്കള്‍ കൊച്ചി വിമാനത്താവളത്തിലേക്ക് പോയിരുന്നു. ഈ സമയത്ത് ചാക്കോ ജോസിന്റെ ഒത്താശയോടെ സംഘം ജനറേറ്റര്‍ കടത്തുകയായിരുന്നു.


കുറുപ്പുന്തറയില്‍ ഇവന്റ് മാനേജ്മെന്റ് നടത്തുന്നയാളുടേതാണ് ജനറേറ്റര്‍. കടുത്തുരുത്തി എസ്.എച്ച്.ഓ കെ.ജെ.തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കടത്താന്‍ ഉപയോഗിച്ച ഓട്ടോയും പിടിച്ചെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :