1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Theft Police Arumukhan

യുവതിയുടെ മാല പൊട്ടിച്ചോടിയ ആളെ പോലീസ് ഓടിച്ചിട്ടുപിടിച്ചു

Theft
കൊല്ലം: കൊല്ലം റയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ മാല പൊട്ടിച്ചോടിയ ആളെ റയില്‍വേ പോലീസ് ഓടിച്ചിട്ടുപിടിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. തമിഴ്നാട് സ്വദേശി അറുമുഖന്‍ എന്ന 28 കാരനാണ് പിടിയിലായത്.
 
കൊല്ലം ഇ.എസ്.ഐ ആശുപത്രിയില്‍ ഡ്യൂട്ടിക്കായി എത്തിയ തിരുവനന്തപുരം സ്വദേശിനി ബിനുഷ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാലയാണ് അറുമുഖന്‍ പൊട്ടിച്ചോടിയത്. ബിനുഷ്മ മാലയില്‍ മുറുകെ പിടിച്ചതിനാല്‍ പകുതി മാലയുമായാണ് അറുമുഖന്‍ ഓടിയത്. സംഭവം അറിഞ്ഞ റയില്‍വേ പോലീസ് റയില്‍വേ യാഡ് പരിസരത്തു നിന്ന് തന്നെ പ്രതിയെ ഓടിച്ചിട്ടുപിടിച്ചു. 
അടുത്ത ലേഖനം
കൊവിഡിനെ തുരത്താൻ മന്ത്രവുമായി പൂജാരി: വീഡിയോ