കൊവിഡിനെ തുരത്താൻ മന്ത്രവുമായി പൂജാരി: വീഡിയോ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 മെയ് 2021 (20:16 IST)
കൊവിഡിന്റെ രണ്ടാം വരവിൽ ആകെ പകച്ചുപോയ രാജ്യത്ത് രോഗത്തെ അതിജീവിക്കാനുള്ള തീവ്രപ്രവർത്തനങ്ങളിലാണ് സർക്കാരും ആരോഗ്യപ്രവർത്തകരും. കൊവിഡിനെ തടയാനുള്ള വാക്‌സിൻ എല്ലാവർക്കും ലഭ്യമാകാൻ മാസങ്ങൾ തന്നെ വേണ്ടിവരുമെന്നിരിക്കെ കൊവിഡിനെ മന്ത്രങ്ങൾ കൊണ്ട് തുരത്താൻ ശ്രമിക്കുകയാണ് ഒരു കൂട്ടർ.

കൊറോണയെ തുരത്താനുള്ള മന്ത്രങ്ങൾ ജപിക്കുന്ന ഒരു പൂജാരിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇൻസ്റാഗ്രാമിലൂടെ ‘ഗോ കൊറോണ ഗോ 2.0’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തായിരിക്കുന്നത്. തീകുണ്ഡത്തിന് മുന്നിൽ പൂജാ സാമഗ്രികളോടെ മന്ത്രങ്ങൾ ഉരുവിടുന്ന പൂജാരിയാണ് വീഡിയോയിൽ ഉള്ളത്.

ഏറെ രസകരം എന്താണെന്ന് വെച്ചാൽ വളരെ തീഷ്‌ണമായി എല്ലാ ശ്രദ്ധയുമോടെ ഭാഗ് കൊറോണ,ഓം കൊറോണ ഭാഗ് സ്വാഹ എന്നിങ്ങനെയുള്ള മന്ത്രങ്ങളാണ് പൂജാരി ഉരുവിടുന്നത്. പൂജാരിയുടെ വീഡിയോ എടുത്തിരിക്കുന്നയാൾ പൂജാരിയുടെ മന്ത്രം കേട്ട് ചിരിക്കുന്നതും വിഡിയോയിൽ കാണാം. എന്തായാലും ഗോ കൊറോണ ഗോ’ എന്ന പറച്ചിലിന് ബദലായി മാറും ‘ഓം കൊറോണ ഭാഗ് സ്വാഹാ’ എന്ന മന്ത്രം വൈറലാകുമോ എന്ന ആകാംക്ഷയിലാണ് സോഷ്യൽ മീഡിയ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :