അനുബന്ധ വാര്‍ത്തകള്‍
- ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭയം ജനിപ്പിക്കാന്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സുശീല്‍ കുമാര്‍ ആവശ്യപ്പെട്ടെന്ന് പൊലീസ്
- ലോക്ക്ഡൗണിനിടെ സംഘംചേര്‍ന്ന് കോഴി ചുട്ടു; പൊലീസ് എത്തിയപ്പോള്‍ ചിക്കന്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു
- 'ഒന്നു ചില്ലാകാന്‍ ഇറങ്ങിയതാ സാറേ..,' യുവാവിന്റെ ബൈക്ക് പൊക്കി പൊലീസ്
- സാഗർ റാണ കൊലപാതകക്കേസ്: ഒളിമ്പിക്സ് ചാമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ, പിടിയിലായത് പഞ്ചാബിൽ നിന്ന്
- മലപ്പുറത്ത് ഇന്ന് കർശന നിയന്ത്രണം, അടിയന്തിര സേവനങ്ങൾക്ക് മാത്രം അനുമതി
പീഡന കേസിലെ പ്രതിയായ പോലീസുകാരന് ഇരയായ യുവതിയെ വിവാഹം കഴിച്ചു
പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച പോലീസുകാരനെതിരെ ഇരയായ യുവതി പരാതിപ്പെട്ടപ്പോള്‍ അവരെ തന്നെ വിവാഹം കഴിച്ചു പോലീസുകാരന് തലയൂരി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഇരുപത്തെട്ടുകാരനാണ് പരാതിക്കാരിയായ 25 കാരിയെ വിവാഹം ചെയ്തത്.
തന്നെ വിവാഹം ചെയ്യാമെന്ന് ഉറപ്പു നല്‍കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നും പണം, സ്വര്‍ണ്ണം എന്നിവ തട്ടിയെടുത്ത് എന്നും കാണിച്ച് യുവതി കഴിഞ്ഞ പതിനെട്ടിന് റാന്നി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. കേസായതോടെ ഇയാള്‍ ഒളിവില്‍ പോയി. എന്നാല്‍ 19 നു പോലീസുകാരനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്കി. സാമ്പത്തിക പ്രശ്നങ്ങളാവാം കാട്ടിയാല്‍ ഒളിച്ചോടിയത് എന്നാണു പരാതിയില്‍ പറഞ്ഞിരുന്നത്.
യുവതി തന്നെ പല തവണ പീഡിപ്പിച്ചെന്നും ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപയും സ്വര്‍ണ്ണവും കൈവശപ്പെടുത്തി എന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്. സംഗതി ഗുരുതരമാകും എന്ന് കണ്ടതോടെ പ്രതി കുടുംബാംഗങ്ങള്‍ക്കൊത്ത് പരാതിക്കാരിയുടെ വക്കീലിനെ കണ്ട് വിവാഹം കഴിക്കാമെന്ന ധാരണയിലെത്തി. തുടര്‍ന്ന് കഴിഞ്ഞ ദിവസം ലളിതമായ രീതിയില്‍ വിവാഹം നടത്തുകയും ചെയ്തു.