മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും, നിയമസഭയില്‍ കോണ്‍ഗ്രസ് തിരിച്ചുവരികയാണ് ലക്ഷ്യം: കെസി വേണുഗോപാല്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി
മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കുമെന്നും നിയമസഭയില്‍ കോണ്‍ഗ്രസ് തിരിച്ചുവരികയാണ് ലക്ഷ്യമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
10 വര്‍ഷവര്‍ഷക്കാലത്തെ ഭരണം ജനങ്ങള്‍ മടുത്തിരിക്കുകയാണ്. ഇത് അവസാനിപ്പിച്ചുകൊണ്ട് ഐക്യ ജനാധിപത്യം മുന്നണിയുടെ ഭരണം ഉണ്ടാവുക അതുമാത്രമാണ് ലക്ഷ്യം. മുഖ്യമന്ത്രി ഉണ്ടാവുക, ആരു മുഖ്യമന്ത്രിയാകും എന്നതിലല്ല പ്രസക്തി, ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് വികസിത പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ഇപ്പോഴത്തെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജാമ്യം തേടി എന്‍ വാസു സുപ്രീംകോടതിയില്‍. ശബരിമല ദ്വാരപാലക ശില്പങ്ങള്‍, കട്ടിള പാളികള്‍ എന്നിവയിലെ സ്വര്‍ണ്ണ കവര്‍ച്ചയ്ക്ക് സൗകര്യം ഒരുക്കിക്കൊടുത്തുവെന്ന കേസിലാണ് ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ വാസു ജാമ്യ അപേക്ഷ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.