ബലാത്സം​ഗ ശ്രമത്തിനിടെ അക്രമിയെ കൊന്നു; യുപിയിൽ 18കാരി അറസ്റ്റിൽ

ആത്മരക്ഷയ്ക്കായാണ് കുട്ടി പ്രതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു

Uttar Pradesh, Rape Attempt, Crime
രേണുക വേണു| Last Modified ശനി, 3 ജനുവരി 2026 (10:43 IST)

ലഖ്നൗ: ഉത്തർപ്രദേശിൽ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംരം ​ചെയ്യാൻ ശ്രമിച്ച മധ്യവയസ്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പതിനെട്ടുകാരിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ബന്ധ ജില്ലയിലെ മുർവാൾ ​ഗ്രാമത്തിലാണ് സംഭവം. സുഖ് രാജ് പ്രതാപതി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ആത്മരക്ഷയ്ക്കായാണ് കുട്ടി പ്രതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ജനുവരി 1നായിരുന്നു സംഭവം. അമ്മയോടൊപ്പം മുർവാളിലെ വീട്ടിൽ താമസിച്ചിരുന്ന കുട്ടി തനിച്ചാകുന്ന തക്കം നോക്കിയായിരുന്നു പ്രതി അതിക്രമിച്ചു കയറിയത്. ഡോർ ഉള്ളിൽ നിന്നും പൂട്ടിയ ശേഷം സുഖ് രാജ് പെൺകുട്ടിയ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സ്വയരക്ഷയ്ക്കായി പെൺകുട്ടി മഴു ഉപയോ​ഗിച്ച് ഇയാളുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

മരിച്ചയാളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കുമെന്നും
പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :