1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. text book, kochin, KBPS, education department

പാഠപുസ്തക അച്ചടി ഓഗസ്റ്റിലേ തീരൂ എന്ന് കെബിപിഎസ്

പാഠപുസ്തകം
പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണങ്ങളുമായി കെ ബി പി എസ്. കെ ബി പി എസ് മാനേജിംഗ് ഡയറക്‌ടര്‍ രാജമാണിക്യം ആണ് ആരോപണവുമായി രംഗത്ത് എത്തിയത്. ജൂലൈ 20ന് പാഠപുസ്തകങ്ങള്‍ അടിച്ചു തീരില്ലെന്ന് പറഞ്ഞ രാജമാണിക്യം ഓഗസ്റ്റ് ആദ്യം മാത്രമേ അച്ചടി പൂര്‍ത്തിയാകുകയുള്ളൂവെന്നും വ്യക്തമാക്കി.
 
അച്ചടി വൈകിയതില്‍ കെ ബി പി എസിന്റെ ഭാഗത്തു നിന്ന് വീഴ്ചയില്ല. പത്തു ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഓര്‍ഡര്‍ കിട്ടിയത്. ഓര്‍ഡര്‍ ലഭിച്ച മുറയ്ക്ക് താമസം കൂടാതെ അച്ചടി നടക്കുന്നുണ്ട്. കെ ബി പി എസ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഒരു പാഠപുസ്തകത്തിന് നാല് രൂപ മാത്രമാണ് ലഭിക്കുന്നത്. സ്വകാര്യപ്രസുകള്‍ അടക്കമുള്ളവര്‍ക്ക് 22 രൂപ നല്കാന്‍ സര്‍ക്കാര്‍ തയ്യാറായ സമയത്താണ് ഇത്.
 
കെ ബി പി എസിന്റെ ഭാഗത്ത് വീഴ്ചയില്ല. 43 ലക്ഷം പാഠപുസ്തകം അടിക്കാന്‍ ഓര്‍ഡര്‍ കിട്ടി. മൂന്നിരട്ടി കപാസിറ്റി ഉപയോഗിച്ചാണ് ഇപ്പോള്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത്. അച്ചടിയേക്കാള്‍ കൂടുതലായി ചെലവ് വരുന്നുണ്ടെന്നും സാങ്കേതിക, സാമ്പത്തിക തടസങ്ങള്‍ ഉണ്ടെന്നും കെ ബി പി എസ് എംഡി വാര്‍ത്താചാനലിനോട് പറഞ്ഞു.
About Writer
JOYS JOY