1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suresh Gopi Salute Controversy

'ഞാന്‍ രാജ്യസഭാ എംപിയാണ്'; എസ്.ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ചു, ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്നതില്‍ സുരേഷ് ഗോപിക്ക് 'കലിപ്പ്'

Suresh Gopi
സിനിമയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും താന്‍ കലിപ്പനാണെന്ന് ആവര്‍ത്തിച്ച് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. തന്നെ കണ്ടിട്ടും സല്യൂട്ട് ചെയ്യാതിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് സുരേഷ് ഗോപി കയര്‍ത്തു. തൃശൂരിലാണ് സംഭവം. രാജ്യസഭാ എംപിയായ തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന ഒല്ലൂര്‍ എസ്.ഐയെ തന്റെ അടുത്തേക്ക് വിളിപ്പിച്ച് സല്യൂട്ട് ചെയ്യിച്ചു. തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍. താന്‍ രാജ്യസഭാ എംപിയാണെന്ന് പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് സുരേഷ് ഗോപി നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചത്. 
 
അടുത്ത ലേഖനം
കെപി അനില്‍ കുമാറിന് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാറും പാര്‍ട്ടി വിട്ടു