1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Biju Menon's Birthday special mashup

ബിജു മേനോന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ സുരേഷ് ഗോപിയുടെ 'ഒറ്റകൊമ്പന്‍' ടീം

സുരേഷ് ഗോപി
മലയാളികളുടെ പ്രിയതാരം ബിജു മേനോന്റെ ജന്മദിനമാണ് ഇന്ന്. സുരേഷ് ഗോപിക്കൊപ്പം അദ്ദേഹം അഭിനയിക്കുന്ന ഒറ്റകൊമ്പന്‍ വൈകാതെ തുടങ്ങും. നടന്റെ പിറന്നാളിനോടനുബന്ധിച്ച് സ്‌പെഷ്യല്‍ മാഷപ്പ് വീഡിയോ നിര്‍മ്മാതാക്കള്‍ ഇന്ന് പുറത്തിറക്കും.
 
നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മിക്കുന്നത്.25 കോടി രൂപയുടെ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.ബോളിവുഡ് നിന്നുള്ള നായികയും വില്ലനും ചിത്രത്തിലുണ്ടാകും.
 
മുകേഷ്, സായ് കുമാര്‍, രഞ്ജി പണിക്കര്‍,ജോണി ആന്റണി, സുധി കൊപ്പ, കെപിഎസി ലളിത എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അമ്മയോടൊപ്പം, മമ്മൂട്ടിയുടെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരത്തെ മനസ്സിലായോ ?