തിരുവനന്തപുരം|
jibin|
Last Modified ശനി, 24 ജനുവരി 2015 (17:49 IST)
രാഷ്‌ട്രീയ പ്രവേശനം വ്യക്തമാക്കിയ സുരേഷ്‌ഗോപി ഡല്‍ഹിക്ക് പറക്കാനൊരുങ്ങുകയാണ്. ഇനി സിനിമയില്‍ അല്ലാ രാഷ്ട്രീയത്തിലാണ് തന്നെ കൂടുതലും കാണാന്‍ കഴിയുക എന്ന സത്യം ഒരിക്കല്‍ കൂടി വ്യക്തമാക്കിയാണ് താരത്തിന്റെ നീക്കങ്ങള്‍ നടക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് അംഗത്വം സ്വീകരിക്കാന്‍ ഡല്‍ഹിക്ക് പറക്കാനൊരുങ്ങുകയാണ് മലയാളികളുടെ പ്രീയതാരം.
റിപ്പബ്ലിക്ക് ദിനവും, ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവും കഴിഞ്ഞ ശേഷം ഡല്‍ഹി ശാന്തമാകുന്ന വേളയിലാണ് സുരേഷ്‌ഗോപി ഡല്‍ഹിക്ക് പോകുന്നത്. ബിജെപി ആസ്ഥാനത്ത് വെച്ച് അമിത് ഷായില്‍ നിന്ന് നേരിട്ട് അംഗത്വം സ്വീകരിക്കുന്നതിനൊപ്പം തന്നെ നരേന്ദ്ര മോഡിയുടെ ആശിര്‍വാദവും വാങ്ങുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും സാന്നിധ്യത്തിലാവും അംഗത്വം സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൂടിക്കാഴ്ചയ്ക്കുള്ള സമയവും,അംഗത്വം സ്വീകരിക്കുന്നതിനുള്ള ദിവസവും ഇതുവരെ തീരുമാനമായിട്ടില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.