1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sunday Lockdown Kerala Covid

കേരളത്തില്‍ നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

Sunday Restrictions
കേരളത്തില്‍ നാളെ (ഞായറാഴ്ച) ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കേരളത്തില്‍ ഞായര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറിന് സമാനമായ നിയന്ത്രണങ്ങള്‍ നാളെയും തുടരും. 
 
പഴം, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യമാംസം എന്നീ കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ, പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം 
 
റസ്റ്റോറന്റുകളും ബേക്കറികളും രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ. പാഴ്സല്‍/ ഹോം ഡെലിവറി മാത്രം 
 
വിവാഹം, മരണാനന്തരച്ചടങ്ങുകള്‍ എന്നിവയില്‍ 20 പേര്‍ മാത്രം 
 
ദീര്‍ഘദൂര ബസ്സുകള്‍, ട്രെയിനുകള്‍, വിമാന സര്‍വീസുകള്‍ ഉണ്ടാകും. ടിക്കറ്റ് ബുക്ക് ചെയ്തത് കാണിച്ച് യാത്ര ചെയ്യാം
 
ആശുപത്രികളിലേക്കും വാക്സിനേഷനും യാത്ര ചെയ്യാം
 
മുന്‍കൂട്ടി ബുക്ക് ചെയ്തതാണെങ്കില്‍ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പോകാം, വൗച്ചര്‍ കരുതണം
 
വര്‍ക് ഷോപ്പുകള്‍ തുറക്കാം, മാധ്യമസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം 
 
പരീക്ഷകള്‍ക്കായി യാത്ര ചെയ്യാം
 
ഞായറാഴ്ച ജോലിയുള്ളവര്‍ക്ക് ഐഡി കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കേരളത്തില്‍ ഞായര്‍ ലോക്ക്ഡൗണ്‍ മൂന്ന് ആഴ്ച കൂടി തുടര്‍ന്നേക്കും