അനുബന്ധ വാര്‍ത്തകള്‍
- ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിയ്ക്കട്ടെ എന്ന് കുറിപ്പ്: അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു
- അമ്മയും രണ്ട് മക്കളും കിണറ്റില്‍ മരിച്ച നിലയില്‍
- കാമിതാക്കള്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
- കല്ലമ്പലത്ത് മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് തൂങ്ങിമരിച്ചു
- പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
ഭാര്യയുടെ കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് തൂങ്ങിമരിച്ചു
ആലപ്പുഴ: ഭാര്യയുടെ കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് തൂങ്ങിമരിച്ചു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ സമ്മര്‍ദ്ദത്തില്‍ എഴുപുന്ന പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചാത്താനാട്ട് വീട്ടില്‍ ശരവണന് (63) ആണ് തൂങ്ങി മരിച്ചത്.
വിവിധ സ്ഥാപനങ്ങളില്‍ നിന്നായി വായ്പ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ശരവണന് സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ശരവണനും ഭാര്യ വള്ളിയും വീടിനോട് ചേര്‍ന്നുള്ള മുറിയില്‍ ഉറങ്ങാന്‍ കിടന്നത്. തുടര്‍ന്ന് ഒരുമിച്ച് മരിക്കാമെന്ന് ശരവണന് ഭാര്യയോട് പറഞ്ഞെങ്കിലും ആദ്യം ഭാര്യ വിസമ്മതിച്ചു. തുടര്‍ന്ന് അനുനയ വാക്കുകളില്‍ ഭാര്യ വഴങ്ങുകയും ചെയ്തപ്പോള്‍ ശരവണന് ഭാര്യയുടെ കഴുത്തില്‍ ഞെക്കിപ്പിടിച്ചു. എന്നാല്‍ ഭാര്യ ബോധം കേട്ടതേയുള്ളു. തുടര്‍ന്ന് ശരവണന് തൂങ്ങിമരിക്കുകയും ചെയ്തു.
ഏറെ നേരം കഴിഞ്ഞു ബോധം വന്ന ഭാര്യ ശരവണന് തൂങ്ങിമരിച്ചതാണ് കണ്ടത്. തുടര്‍ന്ന് ബഹളം കേട്ട് നാട്ടുകാര്‍ എത്തി ഇവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്കി. ഓട്ടോ ഡ്രൈവറായ ശരവണന് രണ്ട് പെണ്മക്കളുമുണ്ട്.
അടുത്ത ലേഖനം