സർക്കാരിന് ഒക്‌ടോബർ 2 വരെ സമയമുണ്ട്, ആവശ്യങ്ങൾ നേടിയെടുക്കാതെ മടങ്ങില്ല: രാകേഷ് ടികായത്

അഭിറാം മനോഹർ| Last Modified ശനി, 6 ഫെബ്രുവരി 2021 (17:00 IST)
കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന അവരുടെ ആവശ്യങ്ങൾ നിറവേറ്റാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമ്മര്‍ദ്ദം ചെലുത്താൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കുന്ന മൂന്ന് മണിക്കൂര്‍ 'ചക്കാ ജാം' അവസാനിച്ചതിന് ശേഷം ഗാസിപുര്‍ അതിര്‍ത്തിയില്‍ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയാരുന്നു അദ്ദേഹം.ഒക്‌ടോബർ 2 വരെയും നിയമം പിൻവലിച്ചില്ലെങ്കിൽ ര്‍ഷക സംഘടനകളുമായി ആലോചിച്ച് കൂടുതല്‍ പ്രക്ഷോഭം ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :