അമ്മയും രണ്ട് മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 4 ഫെബ്രുവരി 2021 (19:56 IST)
പാലക്കാട്: കഴിഞ്ഞ ദിവസം വൈകിട്ട് മുതല്‍ കാണാതായ അമ്മയെയും ബാലന്മാരായ രണ്ട് മക്കളെയും വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആളൂര്‍ കയറ്റത്ത ആട്ടയില്‍പടി കുട്ടിഅയ്യപ്പന്‍ എന്നയാളുടെ മകള്‍ ശ്രീജ (28), മക്കളായ അഭിഷേക് (6), അഭിനവ് (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മേഴത്തൂര്‍
കുന്നത്ത് കാവില്‍ രതീഷിന്റെ ഭാര്യയാണ് മരിച്ച ശ്രീജ. ഇവരെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഷൊര്‍ണൂരില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

ആത്മഹത്യയാണ് എന്നാണു പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ നാല് മാസങ്ങളായി ഇവര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ആളൂരിലെ സ്വന്തം വീട്ടിലെത്തിയായിരുന്നു താമസം. തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :