1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Kallambalam Shyamala

കല്ലമ്പലത്ത് മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് തൂങ്ങിമരിച്ചു

Suicide
കല്ലമ്പലം: അടുത്തിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് തൂങ്ങിമരിച്ച നിലയില്‍. കല്ലമ്പലം സുനിതാ ഭവനില്‍ ശ്യാമളയാണ് വീട്ടിനടുത്തുള്ള പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
 
 കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇവരെ കാണാനില്ല എന്നൊരു പരാതി പോലീസില്‍ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 
രണ്ടാഴ്ച മുമ്പാണ് ഇവരുടെ മരുമകള്‍ ആതിരയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇത് കൊലപാതകമാണെന്ന് ആതിരയുടെ ബന്ധുക്കള്‍ ആരോപിച്ച് അധികാരികളെ സമീപിച്ചിരുന്നു.
 
കഴിഞ്ഞ ജനുവരി പതിനഞ്ചിനായിരുന്നു കഴുത്തിലും കൈ ഞരമ്പുകളിലും മുറിച്ച നിലയില്‍ കുളിമുറിയില്‍ ആതിരയെ മരിച്ചതായി കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ ഏതാണ്ട് നാല്പത്തെട്ടു ദിവസത്തിനുള്ളിലാണ് ആതിര മരിച്ചത്. അതും ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. രണ്ട് മരണങ്ങളുടെ ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം ഉണ്ടാവും എന്നാണ് സൂചന. 
അടുത്ത ലേഖനം
അഞ്ചു ലക്ഷം രൂപയുടെ മയക്കു മരുന്നുമായി രണ്ട് പേര്‍ പിടിയില്‍