പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 26 ജനുവരി 2021 (09:22 IST)
കൂരാച്ചുണ്ട്: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊടുവള്ളി ചവുട്ടിക്കുന്നുമ്മല്‍ അബ്ദുല്‍ ഖാദറുടെ മകന്‍ മുഹമ്മദ് അബ്ദുള്ള ബാവ എന്ന പതിനാലുകാരനാണ് കക്കയത്തിനടുത്ത് തോണിക്കടവില്‍ കുളിക്കാനിറങ്ങവേ മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം കൂരാച്ചുണ്ടിലെത്തിയ കുട്ടി കൂട്ടുകാര്‍ക്കൊപ്പമായിരുന്നു കുളിക്കാനിറങ്ങിയത്. പടനിലം ഫെയ്സ് സ്‌കൂളിലെ എട്ടാം ക്ലാസ് ഉ വിദ്യാര്‍ഥിയാണ് മുഹമ്മദ് അബ്ദുള്ള ബാവ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :