1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chalakkudi local news

കാമിതാക്കള്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Chalakkudi
കാമിതാക്കള്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. തൃശൂര്‍ സ്വദേശി 36കാരനായ സുജിത്തും ഈറോഡ് ഇരിങ്ങാല്‍ സ്വദേശി 33കാരിയായ അനിതയുമാണ് മരിച്ചത്. ചാലക്കുടി കെഎസ്ആര്‍ടിസി ബസ്റ്റാന്റിനു മുന്നിലെ ലോഡ്ജിലാണ് ഇരുവരും തൂങ്ങിമരിച്ചത്. മരണവിവരം അനിതയുടെ മക്കളാണ് മറ്റുള്ളവരെ അറിയിച്ചത്. 
 
ബന്ധുക്കളായ ഇരുവരും പ്രണയത്തിലായിരുന്നു. അനിത നേരത്തേ വിവാഹിതയായിരുന്നു. ഇതില്‍ 10ഉം 12ഉം വയസുള്ള രണ്ടു കുട്ടികള്‍ ഇവര്‍ക്കുണ്ട്. ഭര്‍ത്താവുമായി പിരിഞ്ഞ അനിത സുജിത്തിനോടൊപ്പമാണ് താമസിച്ചിരുന്നത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും