അനുബന്ധ വാര്‍ത്തകള്‍
- ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ചു: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
- ജപ്തിക്കെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഗൃഹനാഥന്റെ ആത്മഹത്യാ ശ്രമം
- ഒതളങ്ങ തിന്നു ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു
- ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 64 കാരൻ തൂങ്ങിമരിച്ചു
- ജോലിയുള്ള ആരെയെങ്കിലും വിവാഹം കഴിക്കുവെന്ന് ഭാര്യക്ക് മെസേജ്ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു
പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി അയനിക്കാട് പോസ്റ്റ് ഓഫീസിനടുത്ത് പുത്തൻപുരയിൽ ജയദാസന്റെ മകൾ അനുശ്രീ എന്ന പതിനഞ്ചുകാരിയാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് അനുശ്രീ. ഇന്ന് നടന്ന ഫിസിക്സ് പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ ഉടൻ തന്നെ വീടിന്റെ മുകൾനിലയിൽ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു. എന്നാൽ വീട്ടുകാർ കുട്ടിയെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് കുട്ടിയെ ജനലിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഇന്ന് നടന്ന പരീക്ഷയും മുമ്പ് നടന്ന കണക്ക് പരീക്ഷയും പ്രയാസമായിരുന്നു എന്ന് കുട്ടി പറഞ്ഞിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു മാതാവ് : ഷീജ, സഹോദരി : അനഘ.