എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (18:10 IST)
കോട്ടയം: ജപ്തി നടപടിയുമായി വീട്ടിലെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഗൃഹനാഥൻ പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം
ഏറ്റുമാനൂർ മാടപ്പാട്ടാണ് സംഭവം നടന്നത്.
മാടപ്പാട് സ്വദേശി ഷിജിൻ എന്നയാളാണ് ആത്മഹത്യ ചെയ്യാൻ മുതിർന്നത്. പൊള്ളലേറ്റ ഷിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം കോ ഓപ്പറേറ്റിവ് അർബൻ ബാങ്കിൽ നിന്ന് പതിനഞ്ചു ലക്ഷം രൂപ വായ്പയായി എടുത്തത് പലിശ ഉൾപ്പെടെ ഇപ്പോൾ 30 ലക്ഷം രൂപയോളമാണ് ഉയർന്നു. തുടർന്ന് ബാങ്ക് ജപ്തിക്ക് ചെന്നപ്പോഴാണ് സംഭവം. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെ വന്ന ഉദ്യോഗസ്ഥർ ഇറങ്ങി ഓടുകയായിരുന്നു.