സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 22 ഏപ്രില്‍ 2022 (09:54 IST)
രാജ്യത്തെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം സ്ഥിരീകരിച്ചത് 2,451 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം 54 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,241 ആണ്. ഇതുവരെ രോഗം ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത് 522116 പേരാണ്. അതേസമയം 187.26 കോടിയിലേറെ പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.