സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (12:35 IST)
ജോലിയുള്ള ആരെയെങ്കിലും വിവാഹം കഴിക്കുവെന്ന് ഭാര്യക്ക് മെസേജ്‌ചെയ്ത് യുവാവ്
ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഹര്‍ദയിലാണ് സംഭവം. സതീഷ് ബിജ്ഹാഡെ എന്ന 35കാരനാണ് തൂങ്ങിമരിച്ചത്. മരിക്കുന്നതിനു മുന്‍പ് ഭാര്യക്ക് വാട്‌സാപ്പിലാണ് ഇയാള്‍ മെസേജ് അയച്ചത്. ഞാന്‍ മരിക്കാന്‍ പോകുകയാണെന്നും സമാധാനത്തോടെ ഇരുന്ന് മറ്റൊരാളെ വിവാഹം കഴിക്കാനാണ് ഉപദേശം.
ഇയാളുടെ ഭാര്യ ഫോറസ്റ്റ് ഓഫീസറാണ്. ബിടെക് ബിരുദ ധാരിയാണ് സതീഷ്. ദമ്പതികള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനത്തിലെത്തിയിരുന്നു.