1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Kadavanthra Kochi

മദ്യപിക്കാനെത്തിയ ആൾ ബാർ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Suicide  Kadavanthra
എറണാകുളം: മദ്യപിക്കാനെത്തിയ ആൾ ബാർ കെട്ടിടത്തിൽ നിന്നു താഴെക്കു ചാടി ആത്മഹത്യ ചെയ്തു.  കൊച്ചി കടവന്ത്രയിലെ ബാർ ഹോട്ടലിൽ നിന്നാണ് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തത്. 
 
വൈറ്റില പൊന്നുരുന്നി സ്വദേശി ക്രിസ് ജോർജ് (23) ആണ് മരിച്ചത്. മൃതദേഹത്തിൽ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. താൻ മരിക്കുന്നു എന്ന് ഇംഗ്ലീഷിലെഴുതിയ പേപ്പറാണ് മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തത്.
 
ബാറിന് എതിർവശത്തുള്ള സ്ത്രീയാണ് ഇയാൾ ചാടുന്നത് കണ്ടത്. വീഴ്ചയിൽ ഇയാളുടെ കാൽ വേർപ്പെട്ടു പോയി. കൊച്ചി സൗത്ത് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികളെടുത്തു. മറ്റു വിവരങ്ങൾ അറിവായിട്ടില്ല
അടുത്ത ലേഖനം
ശമ്പള പ്രതിസന്ധി: നാളെ മുതല്‍ 108ആംബുലന്‍സ് ജീവനക്കാരുടെ പ്രതിഷേധം