ബൈക്ക് അഭ്യാസം: തിരുവനന്തപുരം സ്വദേശിയുടെ ലൈസൻസും വാഹന രജിസ്ട്രേഷനും 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു

എ കെ ജെ അയ്യർ| Last Modified വ്യാഴം, 11 ജൂലൈ 2024 (15:38 IST)
എറണാകുളം: ബൈക്കിൻ്റെ
ഒറിജിനാലിറ്റിക്ക് അനധികൃമായി രൂപമാറ്റം വരുത്തി ബൈക്ക് അഭ്യാസം നടത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവിൻ്റെ ലൈസൻസും വാഹന രജിസ്ട്രേഷൻ നമ്പരും
മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൊച്ചി നഗരവീഥിയിൽ തീ തുപ്പുന്ന സംവിധാനങ്ങൾ ഒരുക്കിയ ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ തിരുവനന്തപുരം സ്വദേശി കിരണിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്.

ഇയാൾ കൊച്ചി ഇടപ്പള്ളി - കളമശേരി റോഡില്‍ പുകക്കുഴലില്‍ നിന്ന് തീ ഉയരുന്ന ബൈക്കില്‍ യാത്ര ചെയ്തതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞയാഴ്ച പുറത്ത് വന്നിരുന്നു. തുടർന്ന് നടത്തിയ അഷേണ ത്തിൽ വാഹനം തിരിച്ചറിഞ്ഞ മോട്ടോര്‍ വാഹന വകുപ്പ് ഇയാൾക്ക് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ യുവാവ് ചെന്നൈയില്‍ വിദ്യാര്‍ത്ഥിയാണ് . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :