15 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയൻ യുവാവ് പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 10 ജൂലൈ 2024 (12:10 IST)
എറണാകുളം :
15 കോടി വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനതാവളത്തിലാണ് യുവാവ് പിടിയിലായത്.

കസ്റ്റംസിൻ്റെ ഡിആര്‍ഐ സംഘമാണ് ഇയാളെ പിടികൂടി.ഇയാള്‍ ദ്രാവക രൂപത്തിലും ഖരരൂപത്തിലും കൊക്കെയ്ന്‍ കടത്താനാണ് ശ്രമിച്ചത്.

മദ്യക്കുപ്പിയില്‍ ദ്രാവക രൂപത്തില്‍ 1100 ഗ്രാം കൊക്കെയ്‌നാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ഇതിനൊപ്പം 200 ഗ്രാം കൊക്കെയ്ന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലും കടത്താന്‍ ശ്രമിച്ചിരുന്നു.

മയക്കുമരുന്ന് ആര്‍ക്ക് കൈമാറാനാണ്
കൊണ്ടുന്നത് തുടങ്ങിയ അടക്കമുള്ള വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തു വരികയാണ്. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :