കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കെ കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന് തീ പിടിച്ചു; ബസ് കത്തി നശിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 10 ജൂലൈ 2024 (11:46 IST)
കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കെ കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന് തീ പിടിച്ചു. തേവര കുണ്ടന്നൂര്‍ ജംഷനിലെ എസ്എച്ച് സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസിനാണ് തീപിടിച്ചത്. ബസിന്റെ മുന്‍ഭാഗത്ത് നിന്ന് തീ ഉയരുകയായിരുന്നു. സൂചന ലഭിച്ച ഉടന്‍ ബസ് നിര്‍ത്തി കുട്ടികളെ പുറത്തിറക്കി മാറ്റി നിര്‍ത്തുകയായിരുന്നു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. ബസ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആര്‍ടിഓ അറിയിച്ചു.

സ്‌കൂളിലേക്ക് കുട്ടികളെ എടുക്കാന്‍ പോകവെയായിരുന്നു സംഭവം. തീ പടരുന്നതിനെ തുടര്‍ന്ന് ബസുനിര്‍ത്തുകയും സമീപത്തുടെ വന്ന കുടിവെള്ള ടാങ്കറില്‍ നിന്ന് വെള്ളം ഒഴിക്കുകയും ചെയ്തു. എങ്കിലും തീ നിയന്ത്രണ വിധേയമായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :