സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 15 ജൂലൈ 2024 (21:14 IST)
എല്ലാ മാസവും 7-ാം തീയതിക്കു മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പുകള്‍ ലംഘിച്ച ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വ്വീസ് കമ്പനിക്കെതിരെ നാളെ മുതല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പ്രതിഷേധമാരംഭിക്കും. ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് കേസുകള്‍ എടുക്കാതെയാണ് പ്രതിഷേധമാരംഭിക്കുന്നത്. എന്നാല്‍ അടിയന്തിര സര്‍വ്വീസുകളായ റോഡുപകടങ്ങളില്‍പ്പെടുന്നവരേയും, വീടുകളിലെ രോഗികളെയും കുട്ടികളേയും എടുത്തു കൊണ്ടായിരിക്കും പരോക്ഷസമരം നടത്തുന്നത്.
2019 മുതലാണ് എല്ലാ ജില്ലാകളിലും കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഹൈദ്രാബാദ് ആസ്ഥാനമായ ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വ്വീസ് കമ്പനിക്കാണ്. 2019-ല്‍ സര്‍വ്വീസ് ആരംഭിച്ചത് മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ഒരു കൃത്യമായ തീയതി നിശ്ചയിച്ചല്ലായിരുന്നു.
2021ന്റെ ആരംഭത്തില്‍ യൂണിയന്റെ സമ്മര്‍ദ്ദംമൂലമാണ് എല്ലാ മാസവും 7-ാം തീയതി മുതല്‍ ശമ്പള വിതരണമാരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കാത്ത സാഹചര്യത്തിലാണ് ശമ്പളം ലഭിക്കുന്നത് വരെ പരോഷമായ സമരമാരംഭിക്കുന്നതെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രനും ജനറല്‍ സെക്രട്ടറി സുബിന്‍. ട ട ഉം അറിയിച്ചു.