അനുബന്ധ വാര്‍ത്തകള്‍
- കേരളപ്പിറവി: മുന്‍ഗണനേതര റേഷന്‍ കാര്‍ഡുടമകള്‍ക്ക് സ്പെഷ്യല്‍ അരി ലഭിക്കും
- ചേര്‍ത്തലയില്‍ വിദ്യാര്‍ത്ഥിനിയേയും അയല്‍വാസിയായ യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി
- തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നു; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സ്കൂളില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ അയല്‍ക്കാരനൊപ്പം മരിച്ച നിലയില്‍ കണ്ടെത്തി
- ശക്തമായ ഇടിമിന്നല്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഗ്രീഷ്മയ്ക്ക് വീണ്ടും പണി; ആത്മഹത്യാ ശ്രമത്തിനു പുതിയ കേസ്
ഷാരോണ്‍ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മയ്‌ക്കെതിരെ പുതിയ കേസ്. ഗ്രീഷ്മ പൊലീസ് സ്റ്റേഷനില്‍ വെച്ച് ശുചിമുറിയിലെ അണുനാശിനി കഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഈ സംഭവത്തിലാണ് പുതിയ കേസ്. ആത്മഹത്യാശ്രമം എന്ന വകുപ്പ് ചുമത്തിയാണ് ഗ്രീഷ്മയ്‌ക്കെതിരെ നെടുമങ്ങാട് പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുരക്ഷാ വീഴ്ച വരുത്തിയതിനു നെടുമങ്ങാട് സ്റ്റേഷനിലെ രണ്ട് വനിത പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.
അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. അണുനാശിനി കുടിച്ചതിനു പിന്നാലെ ഗ്രീഷ്മ ഛര്‍ദിച്ചിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ച് വയറ് കഴുകിയത്.