1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plus Two Student found dead in empty backyard

സ്‌കൂളില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ അയല്‍ക്കാരനൊപ്പം മരിച്ച നിലയില്‍ കണ്ടെത്തി

അനന്തകൃഷ്ണനെ തൂങ്ങിമരിച്ച നിലയിലും എലിസബത്തിനെ നിലത്ത് കിടക്കുന്ന അവസ്ഥയിലുമാണ് കണ്ടെത്തിയത്

Plus Two Student found dead in empty backyard
ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം തിരുനല്ലൂരിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ യുവാവിനെയും പ്ലസ് ടു വിദ്യാര്‍ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം ചെങ്ങണ്ട കരിയില്‍ തിലകന്റെയും ജീജയുടെയും മകന്‍ അനന്തകൃഷ്ണന്‍ (23 വയസ്), സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകള്‍ എലിസബത്ത് (17 വയസ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
അനന്തകൃഷ്ണനെ തൂങ്ങിമരിച്ച നിലയിലും എലിസബത്തിനെ നിലത്ത് കിടക്കുന്ന അവസ്ഥയിലുമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 
 
പൂച്ചാക്കലിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ എലിസബത്ത് സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. മകള്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന വിവരം സ്‌കൂള്‍ അധികൃതര്‍ വിളിച്ചുപറഞ്ഞപ്പോഴാണ് എലിസബത്തിന്റെ വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തെരച്ചലിലാണ് കൊപ്ര ഷെഡില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 
 
About Writer
രേണുക വേണു