1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Yellow Alert Kerala News

തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നു; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Yellow Alert
തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നു. ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. 115 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.
 
വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നവംബര്‍ 04 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. 
അടുത്ത ലേഖനം
ശക്തമായ ഇടിമിന്നല്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം