1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. sudheeran abour problems

നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണം; നേതൃമാറ്റം ചര്‍ച്ച ചെയ്തിട്ടില്ല: സുധീരന്‍

വിഎം സുധീരന്
കേരളത്തില്‍ രാഷ്ട്രീയ ചില പ്രയാസങ്ങളുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. പറയാനുള്ള അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയുന്നതാണ് നല്ലത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ മുതിര്‍ന്ന നേതാക്കള്‍ നടത്തരുത് സുധീരന്‍ ആവശ്യപ്പെട്ടു.

നേതൃമാറ്റം സംബന്ധിച്ച് ഇതേവരെ ഒരു ചര്‍ച്ച വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നതല്ലാതെ ഔദ്യോഗികമായ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ പാര്‍ട്ടിയും സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും. രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസിന്റെ റാലിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.