അനുബന്ധ വാര്‍ത്തകള്‍
- പാസ്പോർട്ടിൽ യുവതിയുടെ ഭർത്താവിന്റെ പേര് ബിനോയ് കോടിയേരി; തെളിവുകൾ പുറത്ത്
- 'നിങ്ങൾ എന്തു വേണമെങ്കിലും ആയിക്കോളൂ’; മീറ്റ് ചെയ്തപ്പോഴൊക്കെ കോടിയേരി പറഞ്ഞതിങ്ങനെ, ഭാര്യ അനുനയിപ്പിക്കാൻ ശ്രമിച്ചു! - പുതിയ വെളിപ്പെടുത്തൽ
- ബിനോയ് കോടിയേരിയുടെ അമ്മ മുംബൈയിലെത്തി യുവതിയെ കണ്ടിരുന്നു; ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായെന്ന് കുടുംബം
- കോടിയേരി പോയാൽ പകരമാര്? ജനകീയ മുഖമുള്ള നേതാവിനെ കണ്ടെത്താനാകാതെ പാർട്ടി
- ബിനോയി രാജ്യം വിടാൻ സാധ്യത; ലുക്കൗട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്, വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തം
പാസ്പോർട്ടിന് പുറമേ ബാങ്ക അക്കൌണ്ടുകളിലും ഭർത്താവ് ‘ബിനിയോ വിനോദിനി കോടിയേരി’ തന്നെ; ഈ ഊരാക്കുടുക്കിൽ നിന്ന് എങ്ങനെ രക്ഷപെടും?
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ തെളിവായി യുവതിയുടെ പാസ്‌പോർട്ട്.
പരാതിക്കാരിയായ യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014ൽ പുതുക്കിയ പാസ്പോർട്ടിലാണ് ബിനോയിയുടെ പേരുള്ളത്.
അതോടൊപ്പം യുവതിയുടെ ബാങ്ക് അക്കൌണ്ടുകളിലും ഭർത്താവ് സ്ഥാനത്ത് ബിനോയ് വിനോദിനി കോടിയേരി എന്ന് തന്നെയാണുള്ളത്. പലപ്പോഴായി യുവതിക്ക് ബിനോയ് 4 ലക്ഷത്തോളം രൂപ നൽകിയതിന്റേയും തെളിവുകൾ കണ്ടെത്തി കഴിഞ്ഞു. ഈ ഊരാക്കുടുക്കിൽ നിന്നും കോടിയേരി ബാലകൃഷ്ണൻ എങ്ങനെ തന്റെ മുഖം വെളുപ്പിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നത്.
സംഭവത്തിൽ കോടിയേരിയും ഭാര്യ വിനോദിനിയും ഇടപെട്ടിട്ടുണ്ടെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണനുമായും ഭാര്യ വിനോദിനി ബാലകൃഷ്ണനുമായും നേരത്തേ തന്നെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു എന്നാണ് പരാതിക്കാരിയായ യുവതിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ബിനോയ് ഉള്‍പ്പെട്ട വിഷയം കോടിയേരി ബാലകൃഷ്ണനുമായി പലതവണ കണ്ട് സംസാരിച്ചിരുന്നു എന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇക്കാര്യം കോടിയേരിയുടെ കുടുംബവുമായും സംസാരിക്കുന്നുണ്ട് എന്നും യുവതി മൊഴി നല്‍കി.
നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഇവർ പറയുന്നു. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാൻ പല തവണ കോടിയേരിയെ കണ്ടുവെന്നും എന്നാൽ, അപ്പോഴൊക്കെ ‘നിങ്ങൾ എന്ത് വേണമെങ്കിലും ആയിക്കോളൂ’ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് യുവതി പറയുന്നു.