അനുബന്ധ വാര്‍ത്തകള്‍
- താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തു; ഗര്‍ഭിണിയായ സഹോദരിയെ വെടിവെച്ച് കൊന്ന് സഹോദരന്മാർ
- പാസ്പോർട്ടിൽ യുവതിയുടെ ഭർത്താവിന്റെ പേര് ബിനോയ് കോടിയേരി; തെളിവുകൾ പുറത്ത്
- ഫോൺ സൈലന്റ് മോഡിൽ ഇട്ട് കിടന്നു, അമ്മ വിളിച്ചതറിഞ്ഞില്ല; ഉറക്കത്തിൽ നിന്നും ഒമ്പതാം ക്ലാസുകാരനെ വിളിച്ചുണർത്തിയത് ഫയർഫോഴ്സ് !
- ബിഗ് ബോസ് വഴി കല്യാണം നടന്നെങ്കിൽ അറസ്റ്റും നടക്കും; ബിഗ് ബോസ് മത്സരാർത്ഥിയെ ഷൂട്ടിങ്ങിനിടെ പൊക്കി പൊലീസ് !
- ഭര്‍ത്താവ് വിദേശത്തായ യുവതിയുമായി അവിഹിത ബന്ധം; യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു
ബാത്ത്റൂമില്‍ ഒളിക്യാമറ വെച്ച് ഫോട്ടോ എടുത്തു; പെണ്‍കുട്ടിയുടെ പരാതിയിൽ കോഴിക്കോട് ഹോട്ടല്‍ അടിച്ച് തകര്‍ത്തു
ബാത്ത് റൂമില്‍ ക്യാമറ വെച്ചെന്ന ആരോപണത്തെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഹോട്ടല്‍ അടിച്ച് തകര്‍ത്തു. വടകരയിലെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലിലാണ് സംഭവം ഉണ്ടായത്. ഹോട്ടലില്‍ മുറിയെടുത്ത പെണ്‍കുട്ടി ബാത്ത് റൂമില്‍ ക്യാമറ ഉണ്ടെന്ന വിവരം പുറത്തറിയിക്കുകയായിരുന്നു. ഇതോടെ സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തി.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇന്നലെ രാത്രി മുറിയെടുത്ത കടുംബത്തിനാണ് ദുരനുഭവമുണ്ടായത്. പുലര്‍ച്ചെ കുളിക്കാന്‍ കുളിമുറിയില്‍ കയറിയപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ജനാലയിലൂടെ ആരോ പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തു. ഹോട്ടലിലെ ജീവനക്കാരനാണ് ഫോട്ടോയെടുത്തതെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് പൊലീസെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ കുട്ടി ഇത് വരെ പരാതി നല്‍കിയിട്ടില്ല. ഇതിനു പിന്നാലെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയത്.