1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Stray dog Sooranad Kannamam

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരൻ മരിച്ചു

Stray-dog
ശാസ്‌താംകോട്ട : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ശൂരനാട് വടക്ക് നടുവിലേമുറി പണിക്കശേരിൽ വടക്കത്തിൽ പാര്വതിയുടെയും പരേതനായ കുമാരന്റെയും മകൻ രാജു എന്ന 54 കാരണാണ് മരിച്ചത്.

കേൾക്കാനും സംസാരിക്കാനും കഴിയാത്ത രാജു ഏറെ നാളായി കണ്ണമം കവലയിൽ കാണുന്നയാളാണ്. ദിവസങ്ങൾക്ക് മുമ്പ് കവലയിൽ നിന്ന് വീട്ടിലേക്ക് സന്ധ്യയ്ക്ക് മടങ്ങുമ്പോഴായിരുന്നു നായ്ക്കൂട്ടം രാജുവിനെ ആക്രമിച്ചത്. ആളുകൾ ഓടിക്കൂട്ടിയപ്പോഴേക്കും രാജുവിന്റെ തല, കൈകാലുകൾ, പുറം ഭാഗങ്ങൾ എന്നിവയിൽ നായ്ക്കൾ കടിച്ചു ഗുരുതരമായി മുറിവേൽപ്പിച്ചിരുന്നു.

ഉടൻ ശാസ്‌താംകോട്ട താലൂക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി രണ്ടാഴ്ചയോളം കിടന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്ഥിതി ഗുരുതരമാവുകയും മരിക്കുകയും ചെയ്തു. 
അടുത്ത ലേഖനം
സബ് രജിസ്ട്രാർ ഓഫീസിൽ റെയ്‌ഡ്‌, രണ്ട് ലക്ഷത്തോളം രൂപ പിടികൂടി