1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Theft Mailapra Sooranad

മുപ്പത്തഞ്ചു ബൈക്കുകള്‍ മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍

Theft
ശാസ്താംകോട്ട: വിവിധ ജില്ലകളില്‍ നിന്നായി 35 ബൈക്കുകള്‍ മോഷ്ടിച്ച രണ്ട് യുവാക്കളെ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നാണ് ഇവ മോഷ്ടിച്ചതെന്ന് സമ്മതിച്ചിട്ടുണ്ട്.
 
പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്ത് (23), റാന്നി പുല്ലൂപ്രം സ്വദേശി (18) എന്നിവരാണ് വാഹന പരിശോധനയ്ക്കിടെ ശൂരനാട് പൊലീസിന്റെ വലയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് പോലീസിനെ കണ്ട് കടന്നു കളയാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ഇവരെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.
 
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മല്ലപ്പള്ളി പുറമറ്റത്തു നിന്ന് മോഷ്ടിച്ചതായിരുന്നു. പത്തനംതിട്ട ജില്ലയില്‍ വാഹന മോഷ്ടാക്കള്‍ക്ക് വേണ്ടി ശക്തമായ തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് ഇവര്‍ ശൂര്യനാട്ടേക്ക് എത്തിയതെന്ന് പറഞ്ഞു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ബാഗില്‍ രൂപമാറ്റം വരുത്തിയ താക്കോലുകള്‍, വിവിധ ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു.
 
അടുത്തിടെയാണ് ഇവര്‍ പത്തനംതിട്ടയില്‍ നടന്ന മോഷണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു പുറത്തുവന്നത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. 
അടുത്ത ലേഖനം
തകർന്നുവീണ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി