1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sreenath Bhasi News

നടന്‍ ശ്രീനാഥ് ഭാസിക്കെതിയുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

Sreenath Bhasi
നടന്‍ ശ്രീനാഥ് ഭാസിക്കെതിയുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. തനിക്കെതിരെ ഓണ്‍ലൈന്‍ അവതാരിക നല്‍കിയ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് പരാതിക്കാരിയും അറിയിച്ചിരുന്നു. ഇതോടെയാണ് തനിക്കെതിരായ കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. 
 
നേരത്തെ അഭിമുഖത്തിനിടെ അപമാനിച്ചെന്ന് കാട്ടിയാണ് ഓണ്‍ലൈന്‍ അവതാരിക പരാതി നല്‍കിയത്. ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് അവതാരിക പരാതി പിന്‍വലിക്കാന്‍ തയ്യാറായത്.
അടുത്ത ലേഖനം
ഫ്‌ലോറിഡയെ വിറപ്പിച്ച് ഇയാന്‍ ചുഴലിക്കാറ്റ്